CNA
കൊച്ചി:
മൂന്നാമത് ഫെഫ്ക ഡയറക്ടര്‍സ് യൂണിയന് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു.
നിര്‍ദ്ദേശങ്ങളും നിബന്ധനകളും.
1. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് നടത്തുന്ന ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും മൂന്നാമത്തെ ചിത്രത്തിന് ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
2. മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകന്‍, എഡിറ്റര്‍, പശ്ചാത്തല സംഗീത സംവിധായകന്, സൗണ്ട് ഡിസൈനര്‍, വി എഫ് എക്സ് ആര്‍ട്ടിസ്റ്റ്, നടി, നടന്, ബാലതാരം എന്നിവര്‍ക്ക് 5000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
3. മികച്ച ക്യാമ്പസ് ഫിലിം, പ്രവാസി ഫിലിം എന്നിവയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്‍കും.
4. മികച്ച പ്രകടനങ്ങള്‍ക്ക് സ്പെഷല്‍ ജൂറി മെന്‍ഷന്‍ അവാര്‍ഡുകള്‍ നല്‍കും.
5. ജൂറിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.
6. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും ഫെഫ്കയുടെ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് മെയിലില്‍ അയച്ചു കൊടുക്കും.
7. തെന്നിന്ത്യന്‍ സിനിയിലെ മുന്‍നിര സംവിധായകരും സാങ്കേതിക വിദഗ്ധരും, താരങ്ങളും പ്രാഥമിക, അന്തിമ ജൂറികളായി ചിത്രങ്ങള്‍ കണ്ട് വിലയിരുത്തും.
8. ചിത്രങ്ങള്‍ വിമിയോ, ഗൂഗിള്‍ ഡ്രൈവ്, യു ട്യൂബ് എന്നിവയില്‍ അപ്പ്ലോഡ് ചെയ്തതിന്റെ Link ആണ് അയക്കേണ്ടത്.
9. ദൈര്‍ഘ്യം 30 മിനുട്ടില്‍ കുറവായിരിക്കണം. ഉള്ളടക്ക വിഷയങ്ങള്‍ക്ക് നിബന്ധനകളില്ല.
10. എല്ലാ ഇന്ത്യന്‍, വിദേശ ഭാഷാ / നിശബ്ദ ചിത്രങ്ങളും അയക്കാവുന്നതാണ്.
11. മലയാളം, ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷാ ചിത്രങ്ങള്‍ക്ക് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്.
12. ഒരു ചിത്രത്തിന് 2500 രൂപയാണ് പ്രവേശന നിരക്ക്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അംഗങ്ങള്‍ക്ക് 1000 രൂപയായി ഇളവ് അനുവദിച്ചിട്ടുണ്ട്.
13. ഒരാള്‍ക്ക് എത്ര ചിത്രങ്ങള്‍ വേണമെങ്കിലും അയക്കാം.
14. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഈ അക്കൗണ്ടിലേക്കോ.
FEFKA Directors Union A/c Number: 67069189228
SBI, Kaloor Branch, Ernakulam.
IFS Code : SBIN0070327
എന്ന ബാങ്ക് അകൗണ്ടിലേക്ക് പണമടച്ച് റസീപ്റ്റ് അല്ലെങ്കില്‍ കേഷ് ട്രാന്സാക്ഷന് വിവരങ്ങള്‍ അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
15. രജിസ്ട്രേഷന് ഫീസ് യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.
16. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ആദ്യ എഡിഷനുകളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അയക്കരുത്.
17. ഓണ്‍ലൈന്‍ ആയി ചിത്രങ്ങളും പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷകളും അയക്കേണ്ട അവസാന തീയ്യതി 2022 മെയ് 25 ആണ്.
18. പ്രമോഷന്റേയും പരസ്യത്തിന്റേയും ഭാഗമായി നിങ്ങളുടെ ഷോര്‍ട്ട് ഫിലിമിന്റെ ഏതൊരു ഭാഗവും ഉപയോഗിക്കാന്‍ ഫെഫ്കയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
19. സമര്‍പ്പിച്ച ഇനങ്ങളുടെ മേലുള്ള കോപ്പിറൈറ്റ് അടക്കമുള്ള തര്‍ക്കങ്ങള്‍ക്ക് ഫെഫ്കയ്ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
20. മുന്‍വര്‍ഷങ്ങളിലേത് പോലെ ചലച്ചിത്ര ലോകത്തെ മഹാപ്രതിഭകളായിരിക്കും അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നത്.
വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിനും
www.fefkadirectorsunion.com
Phone : 9544342226 ബന്ധപ്പെടുക.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com