സി എന്‍ എ-
കൊച്ചി:
സംവിധായകന് സത്യന് അന്തിക്കാടിന്റെ രണ്ടാമത്തെ മകന് അഖില്‍ സത്യന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്. 'പാച്ചുവും അദ്ഭുതവിളക്കും' എന്നാണ് ചിത്രത്തിന്റെ പേര് ഇട്ടിരിക്കുന്നത്.
ഏപ്രിലില്‍ തുടങ്ങുന്ന സിനിമയുടെ ഷൂട്ടിങ്ങ് എറണാകുളത്തും ഗോവയിലുമായാണ് നടക്കുക. സിനിമയിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
സേതു മണ്ണാര്‍ക്കാടാണ് 'പാച്ചുവും അദ്ഭുതവിളക്കും' നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകറാണ് സംഗീതം.
ശരണ്‍ വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്ര് രാജീവനും, കോസ്റ്റ്യും- ഉത്തര മേനോന്, സിങ്ക് സൗണ്ട് & ഡിസൈന്‍- അനില്‍ രാധാകൃഷ്ണന്, സൗണ്ട് മിക്സ്- സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്- ബിജു തോമസ്, മേക്കപ്പ്- പാണ്ട്യന്, സ്റ്റീല്‍സ്- മോമി, ഗാധരചന- മനു മന്‍ജിത്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്- അരുണ്‍ മാത്യു, രാജീവ് രാജേന്ദ്രന്, റിലീസ്- കലാസംഘം, പോസ്റ്റര്‍ ആര്‍ട്ട്- അഭിലാഷ് നാരായണന്, പോസ്റ്റര്‍ ഡിസൈന്‍- ജസീന്ത എം വി.