സി എന്‍ എ-
കൊച്ചി:
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണപ്രദര്ശന നിയമങ്ങളില്‍ ദേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍സര്‍ ചെയ്ത സിനിമ കേന്ദ്രസര്‍ക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.
സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ശിക്ഷ 5 വര്‍ഷമാക്കി ഉയര്‍ത്താനും 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുമാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 ബില്‍ നിര്‍ദ്ദേശിക്കുന്നത്.
നിലവില്‍ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡുകളാണ്. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന പരാതി ലഭിച്ചാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.
സിനിമകള്‍ക്ക് നിലവില്‍ നല്കുന്ന U, A സര്‍ട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദേശമാണ് കരട് ബില്‍ മുന്നോട്ട് വെക്കുന്നത്. ഏഴ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്ന സിനിമകള്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്ന തരത്തില്‍ സിനിമകളെ വേര്‍തിരിക്കും.