സി എന്‍ എ-
മുംബൈ:
ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക്ക് റോഷന് ഇന്നലെ തന്റെ 47ാം പിറന്നാള്‍ ആഘോഷിച്ചു.
ജന്മദിനആഘോഷത്തില് ഹൃതിക്കും ദീപിക പദുകോണും ഒന്നിക്കുന്ന 'ഫൈറ്റര്‍' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ പങ്കുവെച്ച് കൊണ്ടാണ് സിനമയുടെ അനൗണ്‍സ്മെന്റ് നടന്നു.
ബോളിവുഡിലും തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരങ്ങളാണ് ഹൃത്വിക്കും ദീപികയും. ഇപ്പോഴിതാ ആദ്യമായി പ്രേക്ഷകരുടെ പ്രിയപ്പട്ടെ താരങ്ങള്‍ ഒന്നിക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.
ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്.
2022 സെപ്റ്റംബര്‍ 30 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു കംപ്ലീറ്റ് ആക്ഷന്‍ സിനിമയായാണ് ചിത്രം ഒരുക്കുന്നത്.