സി എന്‍ എ-
കൊച്ചി:
സിനിമാ തീയറ്ററുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാല്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കണം. ചിലയിടങ്ങളില്‍ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തില്‍ വ്യക്തമാക്കുന്നു. സെക്കന്‍ഡ് ഷോ കൂടി അനുവദിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നാണ് നിര്‍ദേശം.