CNA
തിരു:
അന്തരിച്ച പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫറും, തിരുവനന്തപുരത്തെ ആദ്യ കളര്‍ ലാബു സ്ഥാപകനുമായ ജി. ആര്. ദാസിന്റെ അനുസ്മരണ യോഗം ആഗസ്ത് 2 നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടന്നു.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ചന്ദ്രന് മോണോലിസ അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു.
മീഡിയമാറ്റസ് നേച്ചര്‍ ഫോട്ടോഗ്രഫി ക്ലബ് സംഘടിപ്പിച്ച യോഗത്തില്‍ സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്. ഗോപാലകൃഷ്ണന്, ജി. ആര്. ദാസിന്റെ പ്രിയ സുഹൃത്ത് ചന്ദ്രമോഹന്, ജീവന്, ചിത്രജ്ഞലി സ്റ്റുഡിയോ ലാബ് അസിസ്റ്റന്റ് അനില്‍കുമാര്‍, മീഡിയമാറ്റ്സ് അംഗങ്ങള്‍ തുടങ്ങി ജി. ആര്. ദാസിന്റെ നിരവധി സുഹൃത്തുക്കളും, ശിഷ്യന്മാരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.
നൂറോളം സിനിമകളില്‍ ഫോട്ടോഗ്രാഫരായിരുന്ന ജി. ആര്. ദാസ് മലയാളത്തിലെ പ്രശസ്തരായ നടി നടന്മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇന്നും സജീവമായി ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദാസിന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്ന് അനുസ്മരണ യോഗത്തില്‍ രേഖപ്പെടുത്തി.