CNA
മുംബൈ:
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന മാഫിയ ക്വീന്‍ ഓഫ് മുംബൈ എന്നറിയപ്പെട്ടിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യവാടി' ട്രെയ്ലറെത്തി.
ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും.
ആലിയ ഭട്ട് ആണ് ഗംഗുഭായിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ്' എന്ന പേരില്‍ ഹുസൈന് സെയ്ദി, ജെയിന് ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.
ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമക്ക് പ്രചോദനമായത്.
ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന് ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകളും ഒരുക്കുന്നത്.
'മാഫിയ ക്വീന്‍' എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
Online PR - CinemaNewsAgency.Com