സി എന്‍ എ-
കോഴിക്കോട്:
തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി(45) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഈ മാസം 16 നായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും കോവിഡിനൊപ്പം വന്നതിനാല്‍ ആരോഗ്യനില മോശമാകുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരം വൈകിട്ട് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി തിരക്കഥ രചിച്ചു. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന 'ഗെറ്റുഗദര്‍' എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വേര്‍പാട്. കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. അച്ഛന് പരേതനായ പത്മനാഭന് നായര്‍, അമ്മ സുഭദ്ര, സഹോദരന് കേണല്‍ ജയപ്രസാദ്.