CNA
കൊച്ചി:
ബിനു പപ്പു, സംവിധായകന് രഞ്ജിത്ത്, ധ്രുവന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍ ജൂനിയര്‍ വണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗരുഡ കല്പ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്, സനല്‍ കുമാര്‍ ഭാസ്കരന് ബി, വിംങ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഫെമിന ജോര്‍ജ്ജ് നായികയാവുന്നു.
കൈതി ഫെയിം ദീന, ആദ്യ, പത്മ ഗോപിക, നസീര്‍ സംക്രാന്തി, ജയകുമാര്‍ പിള്ള, സാജു കൊടിയന്‍, കുദസ്സാനാഥ് കനകം, സഞ്ജു മധു, ഭൃഗു മോഹന്‍, മിനി അരുണ്‍, രാമചന്ദ്രന് നായര്‍, വിനോദ് സാഗര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
പാപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോണ്‍ ജൂനിയര്‍ വണ്‍, അഖില്‍ മാളിയേക്കല്‍, ഫഹദ്, ഉത്സവ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു.
ധന്യ സുരേഷ് മേനോന് എഴുതിയ വരികള്‍ക്ക് കാര്‍ത്തിക് രാജാ സംഗീതം പകരുന്നു.
എഡിറ്റര്‍- ശ്യാം ശശിധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിനേശ് ആര് നായര്‍, കല- നിതിന്‍ എടപ്പാള്‍, മേക്കപ്പ്- ലാലു കൂട്ടലാട, വസ്ത്രാലങ്കാരം- വൈശാഖ് സനല്‍ കുമാര്‍ എസ് ആര്, സ്റ്റില്‍സ്- സന്തോഷ് വൈഡ് ആന്‍ജല്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ടി കെ കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജോസ് മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ മാനേജര്‍- സജയന് ഉദയകുളങ്ങര, ശ്രീശന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com