CNA
കൊച്ചി:
നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡന് എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പന്ത്രണ്ട് വെള്ളിയാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്നു.
അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ സംവിധായകന് അരുണ്‍ വര്‍മ്മയുടെ ഗുരുനാഥന് കൂടിയായ മേജര്‍ രവി ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
അഭിരാമി, ലിസ്റ്റിന് സ്റ്റീഫന്‍, വിനയ് ഗോവിന്ദ്, തലൈവാസല്‍ വിജയ്, മിഥുന് മാനുവല്‍ തോമസ്, അരുണ്‍ വര്‍മ്മ എന്നിവര്‍ന്ന് ഭദ്രദീപം തെളിയിക്കല്‍ ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് കഥാകൃത്ത് ജിനേഷ് എം. സ്വീച്ചോണ്‍ കര്‍മ്മവും മേജര്‍ രവി ഫസ്റ്റ് ക്ലാപ്പും നല്കി.
തലൈവാസല്‍ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.
നിയമത്തിന്റെ പോരാട്ടം രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകനായ അരുണ്‍ വര്‍മ്മ.
സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ഒരിടവേളക്കുശേഷമാണ് സുരേഷ് ഗോപി-ബിജു മേനോന് കോമ്പിനേഷന്‍ വീണ്ടും ഒത്തുചേരുന്നത്. ഇവര്‍ ഒന്നിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇവരുടെ കോമ്പിനേഷന്‍ വീണ്ടും എത്തുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ദിഖ്, ദിലീഷ് പോത്തന്, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രണ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
മിഥുന് മാനുവല്‍ തോമസ്സിന്റേതാണ് തിരക്കഥ.
'അഞ്ചാം പാതിര'യുടെ കലാപരവും വാണിജ്യപരവുമായ വന്‍ വിജയത്തിനു ശേഷം മിഥുന് മാനുവല്‍ തോമസ് ഒരുക്കുന്ന മറ്റൊരു ത്രില്ലര്‍ കൂടിയായിരിക്കും ഈ ചിത്രം.
ബൃഹ്ത്തായ ക്യാന്‍വാസ്സില്‍ അവതരിപ്പിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണിത്.
എഴുപത് ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദ്രാബാദിലുമായി പൂര്‍ത്തിയാകും.
കഥ- ജിനേഷ് എം., സംഗീതം- ജേക്ക്സ് ബിജോയ്, ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- അനിസ് നാടോടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ആക്ഷന്‍- ബില്ലാ ജഗന്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അലക്സ് ആയൂര്‍, സനു സജീവന്.
സഹസംവിധാനം-ജിജോ ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്, മാര്‍ക്കറ്റിംഗ്- ബിനു ബ്രിംഗ് ഫോര്‍ത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ശിവന് പൂജപ്പുര, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- സതീഷ് കാവില്‍ക്കോട്ട, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന്‍പൊടുത്താസ്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ശാലു പേയാട്.
Online PR - CinemaNewsAgency.Com