സി എന്‍ എ-
ചെന്നൈ:
1993 ല്‍ അര്ജുന് സര്‍ജ നായകനും മധൂബാല നയികയുമായി എത്തിയ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ഡ്രാമ ചിത്രം 'ജെന്റില്മാന്'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു...
ജെന്റില്മാന് ഫിലിംസ് ഇന്റര്‍നാഷണലിന്റെ മെഗാ പ്രൊഡ്യൂസര്‍ കെ ടി കുഞ്ഞുമോന്, മുംബൈ വ്യവസായി ദിനേശ് മേനോനുമായി ഈ ചിത്രത്തിന്റെ ഫണ്ടിങ്ങിനായുള്ള കരാറില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്.
മെനന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ചെയര്മാന് ദിനേശ് മേനോന് 100 കോടി രൂപ 'ജെന്റില്മാന് 2' ന്റെ ഫണ്ടിങ്ങ് ചെയ്യുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
'ജെന്റില്മാന് 2' തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും സൂപ്പര്‍ സ്റ്റാറിനെ വെച്ച് നിമ്മിക്കുക്കുന്നതിനായി ആവശ്യമായ അധിക ഫണ്ട് മുതല്‍ മടക്കാനും ശ്രീ മേനോന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.