CNA
കൊച്ചി:
ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാര്‍ക്ക് വെബ്ബ് ചതികളും അഡിക്ഷന് സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും അതിനേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്നതാണ് 'ഗില ഐലന്റ്' എന്ന ഈ ചിത്രം.
ത്രില്ലര്‍ മോഡലില്‍ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തില്‍ ഓരോ കുടുംബത്തേയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്.
ഇന്ദ്രന്‍സ്, കൈലേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അമ്പതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഒരു ടെക്നോ ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ഈ ചിത്രം.
റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ പിള്ള ശാന്താ ജി പിള്ള എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം മ്യൂസിക്ക് ആല്‍ബം ഇതിനകം തമിഴിലും മലയാളത്തിലേയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നു.
സംവിധായകന് മനു കൃഷ്ണയാണ് ഈ ചിത്രത്തിവെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഷിനോയ് ക്രിയേറ്റീവിന്റേതാണ് വരികള്‍.
ഛായാഗ്രഹണം- ഷിനോയ്, യൂരസ്ലാവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടര്‍- പ്രമോദ് കെ. പിള്ള.
നവംബര്‍ പതിനൊന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com