സി എന്‍ എ
കൊച്ചി:
പൃഥ്വിരാജ് നായകനായി എത്തുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന് ആലുവയില്‍ തുടക്കമായി.
'പ്രേമം' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോള്‍ഡ്'.
പൃഥ്വിരാജിനൊപ്പം നയന്‍താരയാണ് നായികയായി എത്തുന്നത്.
മാജിക് ഫ്രെയിംസും പ്രിത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രിത്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും തന്നെയാണ് ഈ വാര്‍ത്ത ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
സെപ്റ്റംബര്‍ നാലാം വാരം മുതല്‍ പൃഥ്വിരാജ് സെറ്റില്‍ സജീവമാകുമെന്നാണ് വിവരം. കൂടാതെ നടന് അജ്മല്‍ അമീര്‍ ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കും എന്നും സൂചനയുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Online PR - CinemaNewsAgency.Com