CNA
തിരു:
'അപൂര്‍വ്വം ചിലര്‍', 'നെറ്റിപ്പട്ടം', 'നഗര വധു' തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളില്‍ നിരവധി ജനപ്രിയമായ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കലാധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗ്രാനി'.
കാത്തോ ഫിലിംസിന്റെ ബാനറില്‍ കലാധരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഇരുപത്തിനാല് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.
വെള്ളായണിയിലെ സൗപര്‍ണ്ണികയില്‍ തിരക്കഥാകൃത്ത് വിനു ഏബ്രഹാം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.
നടന് റിയാസ് നിര്‍മ്മകല ഫസ്റ്റ് ക്ലാപ്പും നല്കി.
ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബാലതാരങ്ങളായ നിവിന്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ തോമസ് കെ. ജോസഫ്, ലീനാ നായര്‍, ശോഭാ മോഹന്‍, ജയകൃഷ്ണന്, ബിജു പപ്പന്, തിരുമല രാമചന്ദ്രന്, ഗായത്രി സുബ്രഹ്മണ്യം, റിയാസ് നര്‍മ്മ കല, സുരേഷ് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
കഥ, ഗാനങ്ങള്‍- കലാധരന്‍, തിരക്കഥ, സംഭാഷണം- വിനു ഏബ്രഹാം, സംഗീതം- ജയന് പിഷാരടി, ഛായാഗ്രഹണം- ഉണ്ണി മടവൂര്‍, എഡിറ്റിംഗ്- വിപിന്‍ മാത്തൂര്‍, മേക്കപ്പ്- ലാല്‍ കരമന, കോസ്റ്റ്യൂം ഡിസൈന്‍- ശ്രീകുമാര്‍ പൂജപ്പുര, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബാബു ജാനകി രാമന്, നിശ്ചല ഛായാഗ്രഹണം - ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്ട്രോളര്- സേതു അടൂര്‍.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.
Online PR - CinemaNewsAgency.Com