CNA
കൊച്ചി:
സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന കാംപസ് ത്രില്ലര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മ്യൂസിലൂടെ റിലീസായി.
കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്നം കൂടി കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനോജ് ഭാരതി എഴുതുന്നു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന് കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പുത്തന്‍ തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് 'ഹയ'. മസാലകോഫി ബാന്‍ഡിലെ വരുണ്സുനിലാണ് സംഗീതസംവിധാനം.
ഛായാഗ്രഹണം- ജിജു സണ്ണി, എഡിറ്റര്‍- അരുണ്‍ തോമസ്, ആര്‍ട്ട്- സാബുറാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, ഫിനാന്‍സ് കണ്ട്രോളര്-
മുരളിധരന് കരിമ്പന, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍- സണ്ണി തഴുത്തല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിജയ് ജി എസ്, എബിന് ഇ എ.
കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, മേക്കപ്പ്- ലിബിന്, സ്റ്റില്‍സ്- അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈനര്‍- യെല്ലോ ടൂത്ത്.
Online PR - CinemaNewsAgency.Com