CNA
തിരു:
ചാനല്‍ ഫൈവ് ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച്, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന 'ഹെഡ് മാസ്റ്റര്‍' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.
ചിത്രത്തിന് തുടക്കം കുറിച്ച് ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍ നിര്‍വ്വഹിച്ചതും പ്രശസ്ത സാഹിത്യകാരന് സക്കറിയ ആയിരുന്നു.
പ്രശസ്ത എഴുത്തുകാരന് കാരൂറിന്റെ ഏറെ പ്രസിദ്ധമായ 'പൊതിച്ചോറ്' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 'ഹെഡ് മാസ്റ്റര്‍'.
അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് 'പൊതിച്ചോറ്'.
രാജീവ് നാഥും കെ ബി വേണുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിധിയോടു തോറ്റുപോയ പ്രധാന അദ്ധ്യാപകനായി തമ്പി ആന്റണിയും അദ്ധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു.
പ്രശസ്ത നടി ജലജയുടെ മകള്‍ ദേവി ചിത്രത്തില്‍ നായികയാകുന്നു.
ഛായാഗ്രഹണം- പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ്- ബീനാ പോള്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം- കാവാലം ശ്രീകുമാര്‍, ആലാപനം- പി ജയചന്ദ്രന്, നിത്യ മാമ്മന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ് കുടപ്പനക്കുന്ന്, ചമയം- ബിനു കരുമം, കോസ്റ്റ്യും- തമ്പി ആര്യനാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന് മണക്കാട്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com