Editor- MM Kamath
ചെന്നൈ:
ദുല്‍ഖര്‍ സല്‍മാന്റെ 33-ാമത്തെ ചിത്രവും തമിഴിലെ അഞ്ചാമത്തെ ചിത്രവുമാണ് 'ഹേയ് സിനാമിക'.
പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം നിര്‍വ്വഹിക്കുന്ന 'ഹേയ് സിനാമിക' എന്ന സിനിമയിലെ 'അച്ചമില്ലൈ...' എന്നാരംഭിക്കുന്ന ആദ്യ ഗാനം വെള്ളിയാഴ്ച ഈ മാസം 14ന് പുറത്തിറങ്ങും.
ചിത്രത്തില്‍ കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായിട്ടെത്തുന്നത്.
ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും ജിയോ സിനിമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്.
'ഭയത്തോടെ ജീവിക്കുന്ന ജീവിതം ഒരു ജീവിതമല്ല...
ഭയരഹിതരായിരിക്കേണ്ട സമയം!
'ഹേ സിനാമിക'യിലെ ആദ്യ ഗാനം വെള്ളിയാഴ്ച പുറത്തിറങ്ങും.
ഭയത്തില്‍ ജീവിക്കുന്ന ഒരു ജീവിതം ഒരു ജീവിതമല്ല...
ഭയരഹിതമായിരിക്കേണ്ട സമയമാണിത്!
#അച്ചമില്ലൈ... ഗാനം ജനുവരി 14ന് പുറത്തിറങ്ങും.
കാത്തിരിക്കൂ! #ഹേയ് സിനാമിക #DQ33' എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റി കുറിച്ചിരിക്കുന്നത്.
Online PR - CinemaNewsAgency.Com