സി എന്‍ എ-
മുംബൈ:
അടുത്തിടെ അന്തരിച്ച സംവിധായകന് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശിയും' ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു.
13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്.
'അയ്യപ്പനും കോശിയും' കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്ടെയ്ന്മെന്റിന്റെ ശ്രമമെന്നും അങ്ങനെ ഒരു മികച്ച സിനിമ തന്നെ സിനിമാ പ്രമികള്‍ക്ക് നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ അബ്രഹാം ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
'പത്താന്', 'ഏക് വില്ലന്‍ 2' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജോണ്‍. അഭിഷേക് 'ദസ്വി' എന്ന സിനിമയുടെ ചിത്രീകരണത്തിലും.
ജൂലൈ മാസത്തോടെ ഇരുവരും 'അയ്യപ്പനും കോശിയും' റീമേക്കിന്റെ ചിത്രീകരണത്തിന്റെ ഭാഗമാകുമെന്നാണ് അറിയാന്‍ സാധിച്ചത്.
സിനിമയിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. അതുമാത്രമല്ല ഇവരില്‍ ആരാകും അയ്യപ്പന് നായരെന്നും കോശിയെന്നും കൂടി വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.