എ എസ് ദിനേശ്-
കൊച്ചി:
മേക്കര്‍സ് സിഗനേച്ചര്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ നൗഫിയ. എന്‍ നിര്‍മ്മിക്കുന്ന ഹോം സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് വിഷ്ണു വിക്രം ആണ്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറും പ്രൊഡ്യൂസറുമായ ബാദുഷ, 'നൈറ്റ് ഡ്രൈവ്', 'പത്താം വളവ്' എന്നി സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടനവധി പ്രമുഖരും പങ്കെടുത്തു.
നൗഫിയ, ജിപ്സ ബീഗം, വിഷ്ണു വിക്രം, സുഹൈല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജിത് ലാല്‍ എം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
സംഗീത സംവിധാനം, വിഎഫ്എക്സ്- അമല്‍ ദ്രാവിഡ്, എഡിറ്റര്‍- ജോവിന് ജോണ്‍, കളര്‍ ഗ്രേഡിങ്ങ്- ലിജു പ്രഭാകര്‍, കല സംവിധാനം- മഹേഷ് മോഹന്‍, മേക്കപ്പ്- സുനില്‍ നാട്ടക്കല്, രേഷ്മ അഖില്‍, സ്റ്റോറി ബോര്‍ഡ്- അനന്തു എസ്, കൃഷ്ണന്.
'ഹോം സിനിമ' എന്ന കാറ്റഗറിയില്‍ പുതിയ ഒരു ഇനോവേഷന്‍ കൊണ്ട് വരുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊജക്റ്റാണ് ഇത്.
ചിത്രത്തിന്റ ടൈറ്റില്‍ ഒഫീഷ്യലായി അനൗണ്‍സ് ചെയ്യുന്നതാണ് എന്ന് സംവിധായകന് വിഷ്ണു വിക്രം പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം വാഗമണ്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com