MM Kamath
കൊച്ചി:
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' 2022 ജനുവരി 21ന് തിയറ്ററുകളില്‍ റിലീസിനെത്തും.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.
'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് 'ഹൃദയം'.
കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ഒരു ത്രികോണ പ്രണയകഥയായാണ് ഒരുങ്ങുന്നതെന്നാണ് സൂചന.
ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മേരി ലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.
സിനിമയില്‍ 15 ഗാനങ്ങളുണ്ട്. 'ഹൃദയത്തിലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'ദര്‍ശനാ...' എന്ന ഗാനം 50 ലക്ഷം ആളുകളാണ് ഇതുവരെ കണ്ടു കഴിഞ്ഞത്.
സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍- നോബിള്‍ ബാബു തോമസ്സ്, സംഘട്ടനം- മാഫിയ ശശി, പ്രൊഡ്ക്ഷന്‍ കണ്ട്രോളര്- ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com