CNA
കൊച്ചി:
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.
ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഭാവന മുഖ്യമായും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിന്റെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഭാവന, അനുമോഹന്‍, ഡെയ്ന്‍ ഡേവിഡ്, ജി. സുരേഷ് കുമാര്‍, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളില്‍ അഭിനയരംഗത്തുണ്ട്.
പൂര്‍ണ്ണമായും സസ്പെന്‍സ്, ഹൊറര്‍, ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
ഇത്തരമൊരു ചിത്രത്തിന്റെ എല്ലാ ഉദ്വേഗതയും നില നിര്‍ത്തിയാണ് ഷാജി കൈലാസിന്റെ അവതരണവും.
അതിഥി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ബിജു പപ്പന്, നന്ദു, രഞ്ജി പണിക്കര്‍, വിജയകുമാര്‍ കോട്ടയം നസീര്‍, ദിവ്യാ നായര്‍, സുധി പാലക്കാട്, സോനു, എന്നിവരും പ്രധാന താരങ്ങളാണ്.
നിഖില്‍ ആനന്ദിന്റേതാണ് തിരക്കഥ.
ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, ഹരിനാരായണന്, സംഗീതം- കൈലാസ് മേനോന്, ഛായാഗ്രഹണം- ജാക്സണ് ജോണ്സണ്, എഡിറ്റിംഗ്- അജാസ് മുഹമ്മദ്, കലാസംവിധാനം- ബോബന്, മേക്കപ്പ്- പി.വി.ശങ്കര്‍, കോസ്റ്റ്യൂം ഡിസൈന്‍- ലിജി പ്രേമന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- പ്രതാപന് കല്ലിയൂര്‍, ഷെറിന് സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു ജെ.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഉര്‍വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.
Online PR - CinemaNewsAgency.Com