CNA
തിരു:
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നടി അപര്‍ണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ചടങ്ങില്‍ അക്കാഡമി വൈസ് ചെയര്മാന് പ്രേം കുമാര്‍, സെക്രട്ടറി സി. അജോയ്, എക്സിക്യൂട്ടീവ് അംഗവും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്, ഡെപ്യൂട്ടി ഡയറക്റ്റര്‍ എച്ച് ഷാജി എന്നിവര്‍ പങ്കെടുത്തു.
മേളയില്‍ ഒഴിവുള്ള പാസുകള്‍ക്കായുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.
പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 400 രൂപാ വീതവും വിദ്യാര്‍ത്ഥികള്‍ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.