CNA
കൊച്ചി:
IFFK യുടെ എന്‍ട്രി ഫീയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഇളവ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസിയേറ്റ് / അസിസ്റ്റന്റ് അംഗങ്ങള്‍ക്ക് അനുവദിക്കണമെന്ന ഫെഫ്കയുടെ കത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് ശ്രീ രഞ്ജിത്ത് കൊച്ചിയില്‍ ചേര്‍ന്ന റീജിണല്‍ ഫെസ്റ്റിവലിന്റെ സംഘാടക സമിതിയുടെ ആലോചനാ യോഗത്തില്‍ അംഗീകരിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരുടെ ദീര്‍ഘനാളായിട്ടുള്ള ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച അക്കാദമി ചെയര്മാന് രഞ്ജിത്തിനെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നന്ദി അറിയിച്ചു.
ഫെഫ്കയില്‍ അംഗങ്ങളായ എല്ലാ വിഭാഗം അസിസ്റ്റന്‍സിനും ഈ ഇളവിന്റെ പ്രയോജനം ലഭിക്കും. ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കുന്ന റീജിണല്‍ IFFK മുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വരികയെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് കുമാര്‍ അറിയിച്ചു.
IFFK യിലെ പ്രധാനപ്പെട്ട 59 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന റീജിണല്‍ IFFK യില്‍ 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്.
പരമാവധി അംഗങ്ങള്‍ ഈ ഇളവ് പ്രയോജനപ്പെടുത്തി മേളയുടെ ഭാഗമാവണമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.
ഇളവ് വേണ്ട അസ്സോസിയേറ്റ് / അസിസ്റ്റന്റ് അംഗങ്ങള്‍ സംഘടനാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫെഫ്കയെ പ്രതിനിധീകരിച്ച് സോഹന്‍ സീനുലാല്‍, ബൈജുരാജ് ചേകവര്‍, മുസ്തഫ എം എ എന്നിവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.