അഞ്ജു അഷറഫ്-
കൊച്ചി:
കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത തിയേറ്റര്‍ കോംപ്ലക്സില്‍ നിന്ന് മറ്റു തിയേറ്ററുകളിലേക്ക് പോകുന്നതിന് ഓട്ടോ സൗകര്യം ഏര്‍പ്പെടുത്തി.
ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ പതിപ്പിച്ച ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. എട്ട് ഓട്ടോറിക്ഷകളാണ് മറ്റു തിയേറ്ററുകളിലേക്ക് പോകാന്‍ തയാറാക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെ ഓട്ടോറിക്ഷാ സേവനം ലഭ്യമാകും. ഓട്ടോറിക്ഷകളുടെ ഫ്ളാഗ് ഓഫ് ജിസിഡിഎ ചെയര്മാന് അഡ്വ.വി. സലിം നിര്‍വഹിച്ചു.
20 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ ചലച്ചിത്ര മേള എത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
യുവാക്കളെ ഏറെ ആവേശത്തോടെയാണ് മേളയെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.