സി എന്‍ എ-
കൊച്ചി:
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് നാളെയും തുടരും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ സരിത തീയേറ്ററിലെ അഞ്ച് കൗണ്ടറുകളിലായാണ് ടെസ്റ്റ് നടത്തുന്നത്.
1500 ഓളം പേര്‍ക്കാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ചലച്ചിത്ര താരം തെസ്നി ഖാന്, സംവിധായകന് ജോഷി മാത്യൂ, സലിം അഹമ്മദ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം നിരവധി പേര് കോവിഡ് ടെസ്റ്റിന് വിധേയരായി. ചലച്ചിത്ര അക്കാഡമിയും ആരോഗ്യവകുപ്പും എച്ച് എല്‍ എല്‍ പ്രവര്‍ത്തകരും സംയുക്തമായാണ് ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും സരിത, സവിത, സംഗീത തീയേറ്റര്‍ സമുച്ചയത്തിലെ കൗണ്ടറുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. രജി, ബീന ഡില്‍സണ്‍, അമല്‍ ജിത്ത്, മുസാമില്‍, ഷെര്ഫീന സാദിഖ്, പ്രീജന്‍, ഷിജോ എന്നിവരും ആരോഗ്യവകുപ്പിന്റെ സംഘത്തിലുണ്ട്. ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.