സി എന്‍ എ-
തിരു:
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. 'registration.iffk .in'എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ 'IFFK'എന്ന ആപ്പ് വഴിയുമാണ് റിസര്‍വേഷന്‍ ആരംഭിച്ചത്.
ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും.
രാവിലെ 6 മണിമുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
സീറ്റ് നമ്പര്‍ ഇമെയിലായും എസ്.എം.എസ് ആയും ഡെലിഗേറ്റുകള്‍ക്കു ലഭ്യമാക്കും. തെര്‍മല്‍ സ്കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.