സി എന്‍ എ-
തൃശൂര്‍:
ഇഫ്റ്റ് (IFFT) അന്താരാഷ്ട്ര വനിതാദിന ചലച്ചിത്രോത്സവം ഇന്ന് (7-3-2021) ഉച്ചക്ക് 2 മണിക്ക് തൃശൂരില്‍ ആരംഭിക്കും.
അന്തരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്തരായ ഇന്ത്യന്‍ സ്ത്രീ സംവിധായകരുടെ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ദ്വിദ്വിന ചലച്ചിത്രോത്സവം മാര്‍ച്ച് 7, 8 ദിവസങ്ങളിലായി തൃശൂര്‍, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസില്‍ വെച്ച് നടക്കുകയാണ്.
തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് എന്നിവയുടെ നേതൃത്വത്തില്‍ ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസിന്റെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. 16ാമത് തൃശൂര്‍ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊടിയേറ്റം കുറിക്കുന്ന ചലച്ചിത്രമേള കൂടിയാണിത്. മാര്‍ച്ച് 7ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രദര്‍ശനം ആരംഭിക്കും.
പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍:
1. 'ഇന്‍ ദി ലാന്റ് ഓഫ് പോയണ് വിമണ്‍, പാജ്ചെന്പ'
സംവിധാനം : മഞ്ജു ബോറ, 2019/104 മിനിറ്റ്.
2. 'സ്റ്റാന്‍ഡ് അപ്പ്' (മലയാളം)
സംവിധാനം : വിധു വിന്‍സെന്റ്, 2019/118 മിനിറ്റ്.
3. 'ഹോളി റ്റൈറ്റ്സ് (ഹിന്ദി/ഉറുദു)
സംവിധാനം : ഫര്‍ഹ ഘട്ടണ് (ഡോക്യുമെന്ററി), 2019/52 മിനിറ്റ്.
4. 'ദി ഡേ ഐ ബികേയിം എ വുമണ്‍' (ബംഗാളി)
സംവിധാനം : മൗപിയ മുഖര്‍ജി (ഡോക്യുമെന്ററി), 2019/35 മിനിറ്റ്.
5. 'അറ്റാസി' (ബംഗാളി/ഹിന്ദി)
സംവിധാനം : പുട്ടുല്‍ മെഹമൂദ്, 2018 / 53 മിനിറ്റ്.
6. 'ബിഗാമോണ് ക ഭോപ്പാല്‍' (ഉറുദു)
സംവിധാനം : രചിത ഗോരോവാല (ഡോക്യുമെന്ററി), 2018/27 മിനിറ്റ്.
7. 'അനാഹിതാസ് ലോ' (ഇംഗ്ലീഷ്)
സംവിധാനം : ഉര്‍വശി ഇറാനി (ഹ്രസ്വ സിനിമ), 21 മിനിറ്റ്.
8. 'ഇമേജിനറി ഹോംസ്' (പഞ്ചാബി)
സംവിധാനം : പ്രിയ നരേഷ് (ഹസ്വ സിനിമ), 17 മിനിറ്റ്.
Online PR- CNA