CNA
തിരു:
IFTA സിനിമ യൂണിയന് നടത്തിയ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം (ഷോര്‍ട്ട് ഫിലിം & വീഡിയോ ആല്‍ബം) ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 23 ന്.
ഏപ്രില്‍ 23 ന് അഞ്ചുമണിക്ക് തിരുവനന്തപുരം YMCA ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങ് ബഹുമാനപെട്ട ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര് അനില്‍ ഉത്ഘാടനം ചെയ്യും.
ചടങ്ങില്‍ INTUC സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, പന്തളം സുധാകരന്, സംവിധായകനും നടനുമായ മധുപാല്‍, പിന്നണി ഗായകന് ശ്രീകാന്ത്, നടന് ജോസ്, കൊച്ചുപ്രേമന്, മുന്‍ഷി രഞ്ജിത്ത്, സിനിപ്രസാദ്, ജൂലി ഹെന്ററി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷാലു പേയാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.
ചടങ്ങിനൊടനുബന്ധിച്ചു ജോസ്ന സെബാസ്റ്റ്യന്‍ എഴുതിയ 'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. തുടര്‍ന്ന് IFTA കലാകാരന്മാരുടെ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് ISFF പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് രാമന്തളി അറിയിച്ചു.
Online PR - CinemaNewsAgency.Com