Editor - MM Kamath
തിരു:
ബി.കെ. ഹരിനാരായണന്റെ രചനയിലും സംവിധാനത്തിലും പിറന്ന 'ഇള' ശ്രദ്ധേയമാകുന്നു.
കോവിഡ് കാലത്ത് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് വേണ്ടി അര്‍പ്പിച്ച മ്യൂസിക്കല്‍ ഫീച്ചറേറ്റാണ് 'ഇള' എന്ന പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ.
തന്റെ സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങള്‍ വേദനിപ്പിക്കുമ്പോഴും താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവെക്കുന്ന യുവ ഡോക്ടര്‍.
രോഗികളെ പരിചരിച്ച് ഒടുവില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിക്കുകയും, മരിക്കുന്നതിനു തൊട്ട്മുന്‍പ് കോവിഡിന്റെ തീവ്രതയെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും വിഡിയോ സന്ദേശത്തിലൂടെ അവബോധം പകരുകയും ചെയ്യുകയാണ് ഡോക്ടര്‍.
ഇവിടെ ഡോക്ടര്‍ ആയി വേഷമിടുന്നത് പ്രശസ്ത യുവതാരം അപര്‍ണ ബാലമുരളിയാണ്. കൂടാതെ ബി.കെ.ഹരിനാരായണന്, സംഗീതസംവിധായകന് ബിജിബാല്‍, രാജീവ് പീശപ്പിള്ളി എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്.
ഈ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്നാണ്.
മനേഷ് മാധവന് ആണ് ഛായാഗ്രാഹകന്‍. പ്രവീണ്‍ മംഗലത്ത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു. വൈബ്സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണാണ് ഇള നിര്‍മ്മിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ആണ് 'ഇള' പ്രകാശനം ചെയ്തത്.