സി എന്‍ എ-
ചെന്നൈ:
പ്രശസ്ത സംഗീതഞ്ജനും ഗായകനുമായ ഇളയരാജ 30 വര്‍ഷമായി റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് പടിയിറങ്ങി.
സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളും തനിക്ക് ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടു പോയി.
സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഇളയരാജ ഈ മുറി ഉപയോഗിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് ഉടമകള്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. അതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിച്ചു. ഇരു കൂട്ടരും കൂടിയാലോചിച്ച് സന്ദര്‍ശനസമയം തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നതിന് പിന്നാലെയാണ് ഇളയരാജ പ്രസാദ് സ്റ്റുഡിയോ മുറി ഒഴിഞ്ഞ് പടിയിറങ്ങിയത്.