CNA
വയനാട്:
നവാഗതനായ വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അപ്പാനി ശരത്ത്, അരുണ്‍കുമാര്‍, ജയേഷ് ജനാര്‍ദ്ദന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന 'ഇന്നലെകള്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
സെയ്ന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദാണ് 'ഇന്നലെകള്‍' നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാന് നിര്‍വ്വഹിക്കുന്നു.
പൂര്‍ണ്ണമായും വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഇന്നലെകള്‍', വെള്ളമുണ്ടയിലെ പുളിഞ്ഞാല്‍ ഗ്രാമവും ഗ്രാമവാസികളുടേയും അവിടത്തെ മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്.
ഗെസ്റ്റ് അപ്പിയറന്‍സായി മക്ബൂല്‍ സല്മാന് ചിത്രത്തില്‍ എത്തുന്നുണ്ട്.
ടി ജി രവി, സിനോജ് അങ്കമാലി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ബിനു അടിമാലി, കൃഷ്ണപ്രസാദ്, വിനോദ് കോവൂര്‍,കോട്ടയം രമേശ്, സാജന് പള്ളുരുത്തി, അസീസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം, സൗമേഷ് ചാലക്കുടി, ബാലാജി ശര്‍മ, സുധി കൊല്ലം, ജോയി വാല്‍ക്കണ്ണാടി, പൗളി ഞാറക്കല്‍, സീനത്ത്, രമാദേവി, അംബിക മോഹന്‍, രശ്മി അനില്‍, മഞ്ജു വിജീഷ് എന്നിവരെ കൂടാതെ പുതുമുഖങ്ങളായ സുമിത് എം ബി, അബിന്‍ ബിനോ, ജഗദീഷ്കുമാര്, ടീന തോമസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് & വി.എഫ്.എക്സ്.- മനു ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള, സംഗീതസംവിധാനം- ജയകാര്‍ത്തി, ഗാനരചന- സജേഷ് യോഗി, സുനില്‍കുമാര്‍ മേലത്ത്, കലാസംവിധാനം- കോയ, ആക്ഷന്‍- അനില്‍ അലക്സ്, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, കോസ്റ്റ്യം- സുനില്‍ ജോര്‍ജ്, പബ്ലിസിറ്റി ഡിസൈന്‍- രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള, അസോസിയേറ്റ് ഡയറക്ടര്‍- ജിതു സുധന് വി., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മധു തമ്മനം, സുനില്‍ പി. എസ്., ഫിനാന്‍സ് മാനേജര്‍- ജിഷ്ണു ശങ്കര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- അരുണ്‍രാജ്, നവാസ്, ബിബിന്‍ ബാബു, കാസ്റ്റിംഗ് ഡയറക്ടര്‍- ഷാഹിദ, അസോസിയേറ്റ് ക്യാമറാമാന്- ധനപാല്‍, അസിസ്റ്റന്റ് ക്യാമറാമാന്- ശ്രീരാജ് പി എസ്, ഹരീഷ് സുകുമാരന്‍.
28 ദിവസങ്ങള്‍ കൊണ്ടാണ് 'ഇന്നലെകള്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com