സി എന്‍ എ-
കൊച്ചി:
'വാരിക്കുഴിയിലെ കൊലപാതകം' എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം യുവ സംവിധായകന് രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇന്നുമുതല്‍'. ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ റിലീസ് ചെയ്തു.
കൊച്ചി, വാഗമണ്‍, ഹൈദരാബാദ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ സിജുവില്‍സണ്‍, സ്മൃതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ്, സുരാജ് പോപ്സ്, ഗോകുലന്, രമേഷ് കോട്ടയം, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരോടൊപ്പം ഹിന്ദി നടന്മാരായ ഉദിത്ചന്ദ്ര, ദിലീപ് ലോക്കറെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം- എല്‍ദോ ഐസക്, എഡിറ്റിംഗ്- ജംസീല്‍ ഇബ്രാഹിം, സംഗീതം- മെജോ ജോസഫ്, കലാസംവിധാനം- ഷംജിത് രവി, വസ്ത്രാലങ്കാരം- ആന്‍ സരിഗ, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, കോ പ്രൊഡ്യുസര്‍- വിമല്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ, അസിസ്റ്റന്റ് ഡയറക്ടര്‍- റെജിന്‍, ആന്റേജോസഫ്, ഗോപിക, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ പി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വര്‍ഗ്ഗീസ് പി സി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.