ന്യൂസ് ഡെസ്ക്-
കൊച്ചി :
ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഇരുള്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പറത്തിറങ്ങി. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെയ്സ്, ഹാപ്പി ന്യൂ ഇയര്‍, കൈ പോ ഛെ, ന്യൂട്ടണ്‍ തുടങ്ങിയ പ്രശസ്തമായ ബോളിവുഡ് ചിത്രങ്ങളുടെ അണിയറയില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ച പരിചയമുണ്ട് നസീഫ് യൂസഫ് ഇസുദ്ദീന്‍.
സെപ്റ്റംബറിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് ആരംഭിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ഇരുള് നിര്‍മ്മിക്കുന്നത്. കുട്ടിക്കാനമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം. ജോമോന് ടി. ജോണുമായുള്ള സൗഹൃദമാണ് നസീഫിനെ മലയാളസിനിമയില്‍ എത്തിച്ചത്. പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, മേക്കപ്പ്- റോണക്സ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, കലാസംവിധാനം- അജയന് ചാലിശ്ശേരി. ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുക.