Editor- MM Kamath
കൊച്ചി:
മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളായ ഷാജി പട്ടിക്കര സംവിധാനം ചെയ്ത 'ഇരുള് വീണ വെളളിത്തിര' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ജനപ്രിയ സംവിധായകന് സത്യന് അന്തിക്കാട് പത്മശ്രീ ജയറാമിന് ചിത്രത്തിന്റെ പോസ്റ്റര്‍ നല്കി പ്രകാശനം ചെയ്തു.
മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും, ആയിരത്തി ഇരുന്നൂറോളം സാങ്കേതിക പ്രവര്‍ത്തകരുടെയും, പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും ഫെയ്സ് ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചു.
കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഷാജി പട്ടിക്കര.
ഇക്കാലയളവിനിടെ നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അറിയപ്പെടുന്ന കഥാകൃത്തും, എഴുത്തുകാരനുമാണ്.
അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഇരുള് വീണ വെളളിത്തിര'.
കോവിഡ് കാലത്തെ തിയ്യേറ്ററുകളുടെ ശോചനീയാവസ്ഥയാണ് ഇത്തരം ഒരു ഡോക്യുമെന്ററി ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ലോക്ക്ഡൗണ്‍ കാലത്തിനു മുന്‍പുള്ള തിയ്യേറ്ററുകളുടെ പ്രതാപകാലവും, അതിനു ശേഷമുള്ള അടച്ചു പൂട്ടിയ ഇരുളടഞ്ഞ കാലവും ഇതിവൃത്തമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിച്ച് അനേകദിവസങ്ങളുടെ ശ്രമഫലമായായിരുന്നു ചിത്രീകരണം.
ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് നിര്‍മ്മാണം.
ആശയവും സംവിധാനവും ഷാജി പട്ടിക്കരയുടേതാണ്.
അനില്‍ പേരാമ്പ്ര ഛായാഗ്രാഹണവും ഷെബീറലി കലാസംവിധാനവും നിര്‍വ്വഹിച്ചു. ആന്റണി പോളിന്റെ ഗാനരചനയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അജയ് ജോസഫാണ്.
സന്ദീപ് നന്ദകുമാറാണ് ഡോക്യുമെന്ററിയുടെ എഡിറ്റര്‍.
Online PR - CinemaNewsAgency.Com