സി എന്‍ എ-
കൊച്ചി:
സമൂഹത്തില്‍ കണ്ടുവരുന്ന പല ആത്മഹത്യകളും ആരും തന്നെ ഇഷ്ട്ടപ്പെട്ട് ചെയ്യുന്നതല്ല. അവരുടെ ജീവിത പ്രയാസങ്ങളും ചുറ്റുപാടുമാണ് ഇവരെ ആത്മഹത്യയില്‍ എത്തിക്കുന്നത്.
'ഇതരന്' എന്ന ഈ കൊച്ചുചിത്രത്തിലെ പ്രധാന കഥാപാത്രമായ വിനോദും ഈ അവസ്ഥയില്‍ എത്തിച്ചേരുകയാണ്. പലപ്പോഴും പല കുടുംബം കൂട്ടആത്മഹത്യ ചെയ്തതിനുശേഷമായിരിക്കും സമൂഹത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നത്. അതിനു മുന്‍പ് ഇവരെ സഹായിക്കാനോ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാനോ ആരും എത്തിപ്പെടാറില്ല. ഇത്തരം കഷ്ട്ടപ്പെടുന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന വൃക്ക ഏജന്‍സികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതെലാം ചൂണ്ടി കാണിക്കുന്ന കൊച്ചുചിത്രമാണ് 'ഇതരന്'.
തീഷ്ണ വികാരഭവങ്ങള് പ്രകടിപ്പിക്കുന്ന വിനോദ് എന്ന കഥാപാത്രതെ 'ഇതരന്റെ തന്നെ തിരക്കഥാകൃത്തും സംവിധായകനുമായ സന്ദീപ് ഗോപാല്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
നിര്‍മ്മാണം: ഭാഗ്യലക്ഷ്മി, ക്യാമറ: ഷാഫി അടിവാരം, എഡിറ്റിങ് : ജ്യോ പിക്സല്‍, പശ്ചാത്തല സംഗീതം : സലാം വീരോളി.
ഗോപാല്‍ ഷാന്‍ങ്, ശിവനാഥ്, രാഘവന്, ഷാലു, സഞ്ജു, ലീല വരട്ടിയാക്കല്‍, ദേവാങ്കണ, സരോജിനി എന്നീവരാണ് മറ്റു അഭിനേതാക്കള്‍.
Online PR - CNA.