സി എന്‍ എ-
കൊച്ചി:
ലോകമെമ്പാടും കോവിഡ് എന്ന മഹാമാരി പിടിപെട്ടപ്പോള്‍ സിനിമാരംഗവും നിശ്ചലമായി. എന്നാല്‍ ഇപ്പോള്‍ പതുക്കെ ചലച്ചിത്രരംഗം ഉണരുകയാണ്. തിയറ്ററുകള്‍ തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രേക്ഷകര്‍ തിയറ്ററുകളില്‍ എത്തി തുടങ്ങി.
ഈ അവസരത്തില്‍ അമ്പലപ്പുഴ രാധാകൃഷ്ണന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇവള് ഗോപിക' ജനുവരി 29 ന് റിലീസാവുകയാണ്.
ദേവദാസ് ഫിലിംസിന്റെ ബാനറില്‍ ചിത്രം കല്ലയം സുരേഷ് നിര്‍മിക്കുന്നു. തിരക്കഥ, സംഭാഷണം ടി.എം.സിദ്ദിഖ്.
മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയില്‍ ഉണ്ണി രാജേഷ്, ദേവന്, ബെന്നി ജോണ്‍, കാശിനാഥ്, ഹസ്സന്, നിമിഷനായര്‍, ശോഭാ മോഹന്‍, രേഖ തുടങ്ങിയവരഭിനയിക്കുന്നു. ഷംസു നിലമ്പൂര്‍ ഛായാഗ്രാഹണവും ലിന്സണ് റാഫേല്‍ എഡിറ്റിങ്ങും അഭിലാഷ് മുതുകാട് കലാസംവിധാനവും പുനലൂര്‍ രവി ചമയവും നാഗരാജന് വസ്ത്രാലങ്കാരവും രേവതി നൃത്തസംവിധാനവും ഷിബു മാറോളി നിശ്ചല ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എം.ഡി. മനോജ്, ശ്രീദേവി എന്നിവരുടെ വരികള്‍ക്ക് ജോയ് മാധവ് സംഗീതം പകര്‍ന്നു.
വിതരണം ദേവദാസ് ഫിലിംസ്. വാര്‍ത്തകള്‍- ഏബ്രഹാം ലിങ്കണ്