സി എന്‍ എ
കണ്ണൂര്‍:
നിരവധി പരസ്യ ചിത്രങ്ങളിലൂടെയും വൈറല്‍ വീഡിയോകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് പ്രേക്ഷരുടെ പ്രിയങ്കരിയായ ബാലതാരമാണ് ഇവാനിയ നാഷ്.
ചിത്രീകരണം പൂര്‍ത്തിയായ 'പൈന്‍ മരങ്ങളുടെ നാട്ടില്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഇവാനിയ നാഷ്.
ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ടിലെത്തിയ 'സമീര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ റഷീദ് പാറയ്ക്കലാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ സിനിമയ്ക്ക് ഒട്ടേറേ പുതുമകള്‍ ഉണ്ട്.
ഈ സിനിമയില്‍ തനിക്കു കിട്ടിയ വ്യത്യസ്തമായ കാഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിച്ചതിന്റ ആത്മവിശ്വാസത്തിലാണ് ഇവാനിയ. മലയാളികളുടെ മനസില്‍ ഓമന തിങ്കള്‍ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം തന്നെ ജന്മദിനം എന്നതും കൊണ്ടും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇവാനിയ എന്ന ഈ കൊച്ചുമിടുക്കി.
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മലയാള സിനിമയുടെ കലാ ലോകത്തേക്ക് ഇവാനിയ എന്ന കൊച്ചു മിടുക്കി എത്തുമ്പോള്‍ മലയാള സിനിമക്ക് ലഭിക്കുന്നത് പുതിയ സൗഭാഗ്യമാണ്.
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ മോഹന്‍ലാലിനൊപ്പം പരസ്യചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണല്‍ അഭിനയ രംഗത്തേക്ക് ചുവടുറപ്പിച്ച ഇവാനിയ ഒട്ടനവധി പരസ്യചിത്രങ്ങളിലൂടെയും, ആല്‍ബം സോങിലൂടെയും, അടുത്തിറങ്ങിയ ഫ്ളവര്‍സ് ടിവിയുടെ ഓണം പ്രോമോ സോങിലൂടെയും തന്റെ വരവ് ഗംഭീരമാക്കി ഈ കൊച്ചുമിടുക്കി നല്ല വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു.
ഉടനെ ചിത്രീകരണം ആരംഭിക്കുന്ന ഒരു തമിഴ് സിനിമയിലും ഇവാനിയ കരാറായിട്ടുണ്ട്. കണ്ണൂര്‍ കുടിയാന്മലയിലെ നാഷ് - സോണിയ ദമ്പതികളുടെ മകളാണ് ഇവാനിയ നാഷ്.