ശിവപ്രസാദ് ഒറ്റപ്പാലം-
കൊച്ചി:
അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ ഐസിന് ഹാഷ്, നയന്‍താര കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലെ 'നിഴല്‍' എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലര്‍ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്, രാജ്യാന്തര പുരസ്കാരം നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.
അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഐസിന് ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, Volks Wagen, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്ബോയ്, Huawei, Heinz തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെയും ദുബൈ, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന് സ്ഥിരസാന്നിധ്യമാണ്. ഇന്‍സ്റ്റാഗ്രാമിന്റെയും ഫേസ്ബുക്കിന്റേയും ബ്ലൂ ടിക്ക് വേരിഫിക്കേഷന് വളരെ ചെറിയ പ്രായത്തില്‍ ലഭിച്ച അപൂര്‍വ്വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാളാണ് ഈ എട്ടു വയസുകാരന്.
ദുബായില്‍ താമസമാക്കിയ മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിന്.