സി എന്‍ എ-
കൊച്ചി:
പ്രശസ്ത തിരക്കഥകൃത്തായ റഫീക്ക് സീലാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ജാക്കീ ഷെരീഫ്' എന്ന സിനിമയില്‍ ഷഹീറ നസീര്‍ രചിച്ച് ജൂനിയര്‍ മെഹബൂബ് ചിട്ടപ്പെടുത്തി ജൂനിയര്‍ മെഹബൂബും യുവ ഗായിക അല്‍കാ അസ്കറും ചേര്‍ന്നാലപിച്ച ഹ്യദയസ്പര്‍ശിയായ പ്രണയ വീഡിയോ ഗാനം മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ റൂട്ട്സാ എന്റര്‍ടെയ്മെന്റിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ കാമില്‍, ബിജൂ കൊടുങ്ങല്ലൂര്‍, മന് രാജ്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു, ബാബൂ പള്ളാശ്ശേരി, സുമംഗല സുനില്‍, ട്വിങ്കിള്‍ എന്നിവര്‍ക്കൊപ്പം പുതുമുഖ നായിക സിമ്നാ ഷാജിയും അഭിനയിക്കുന്നു.
മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുട്ടം സാധാരണക്കാരായ അഞ്ച് ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 'ജാക്കീ ഷെരീഫ്'.
ഉദ്വേഗജനകമായ നിരവധി മൂഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോകുന്ന ഈ സിനിമയില്‍ സസ്പെന്സിനും ആക്ഷനും ഏറേ പ്രാധാന്യമുണ്ട്.
ഛായാഗ്രഹണം- റെജി വി കുമാര്‍, ഗാനരചന- ഷഹീറ നസീര്‍, സംഗീതം- ജൂനിയര്‍ മെഹബൂബ്, ഗായകര്‍- ജൂനിയര്‍ മെഹബൂബ്, അല്‍ക അസ്കര്‍, സബ് ടൈറ്റില്‍- അന്‍സാര്‍ അബ്ദുള്‍ ഷക്കൂര്‍, എഡിറ്റര്‍- വൈശാഖ് പൂനം, എസ് എഫ് എക്സ്- സജി കരിപ്പായില്‍.
മെയ് പതിനാലിന് റൂട്ട്സ് എന്റര്‍ടെയ്ന്‍മെന്റ്സ് 'ജാക്കീ ഷെറീഫ്' റിലീസ് ചെയ്യും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.