സി എന്‍ എ-
കൊച്ചി:
ലവ് എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന 'ജഗള' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.
കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത്ത് പണിക്കര്‍, ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ജഗള' നിര്‍മ്മിക്കുന്നത്. മുരളീ റാം, ശ്രീദേവ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
മലബാര്‍ ലഹള കാലത്ത് ഏറനാട്ടില്‍ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘര്‍ഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് 'ജഗള' എന്ന ചിത്രത്തിലൂടെ പറയുന്നത്. നവാഗതനായ മുരളീറാം ആണ് ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിള്‍ കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ബാലചന്ദ്രന് ചുള്ളിക്കാട്, ബിറ്റോ ഡേവിഡ്, അപ്പുണ്ണി ശശി, കണ്ണന് പട്ടാമ്പി തുടങ്ങിയവരും 'ജഗള'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഒ എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങള്‍ക്ക് മിഥുന് മലയാളം സംഗീതം പകര്‍ന്നിരിക്കുന്നു. ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് ഒടുമ്പ്രയാണ്. എഡിറ്റിംഗ് മില്‍ജോ ജോണി നിര്‍വഹിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍- പൂജ മഹേശ്വര്, പ്രൊഡക്ഷന്‍ കണ്ട്രോളര്- കിരണ്‍ കാന്ത്, പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
Online PR - CNA.