ന്യൂസ് ഡെസ്ക്-
ചെന്നൈ:
ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' എന്ന സിനിമയിലെ രണ്ടാമത്തെ പാട്ടും എത്തി. എസ് ശശികാന്ത് നിര്‍മ്മിക്കുന്ന സിനിമയില്‍ ധനുഷിനൊപ്പം മലയാളത്തില്‍ നിന്നുള്ള ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്. വിവേക് രചിച്ച് സന്തോഷ് നാരായണന് സംഗീതം നല്കിയ ഗാനം അനിരുദ്ധ് രവിചന്ദറും സന്തോഷ് നാരായണനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.