സി എന്‍ എ-
ചെന്നൈ:
ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' എന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.
ധനുഷിന്റെ നാല്‍പതമാത്തെ ചിത്രമാണ് 'ജഗമേ തന്തിരം'.
ചിത്രത്തത്തില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായ ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഗെയിം ഓഫ് ത്രോണ്‍സ്', 'ബ്രേവ് ഹാര്‍ട്ട്', 'ട്രോയ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിള് തിളങ്ങിയ താരമാണ് ജെയിംസ് കോസ്മോ.
റിലയന്‍സ് എന്റര്ടെയിന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് 'ജഗമേ തന്തിരം' നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന് സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ശ്രേയാസ് കൃഷ്ണ, എഡിറ്റിങ്- വിവേക് ഹര്ഷന്.