സി എന്‍ എ-
ചെന്നൈ:
ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'ജയ് ഭീം' ദീപാവലി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആമസോണ്‍ പ്രൈമില്‍ എത്തി.
സംവിധായകന് ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്.
'സൂരറൈ പോട്ര്' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിനുശേഷം സൂര്യയുടെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസാണ് 'ജയ് ഭീം'.
കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.
ആദിവാസി വിഭാഗത്തിന്റെ നീതിക്കായി പോരാടുന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ തന്റെ 39-ാമത് ചിത്രത്തിലെത്തുന്നത്.
സൂര്യയെ കൂടാതെ രജീഷ വിജയന്, പ്രകാശ് രാജ്, രമേശ് എന്നിവരും തിരക്കഥാകൃത്ത് മണികണ്ഠനു താരനിരയിലുണ്ട്.
ഫഹദ് ഫാസില്‍ ചിത്രം 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടി ലിജോ മോള് പ്രത്യേക വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായി ജ്ഞാലവേലാണ് തിരക്കഥയും സംവിധാനവും.
ഛായാഗ്രഹണം- എസ് ആര് കതിര്, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍ കൊറിയോഗ്രഫി- അന്‍ബറിവ്, വസ്ത്രാലങ്കാരം- പൂര്‍ണ്ണിമ രാമസ്വാമി.
സൂര്യയുടെ ബാനറായ ടുഡി എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണം.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com