സി എന്‍ എ-
കൊച്ചി:
പ്രേക്ഷകരുടെ ദൃശ്യ വിരുന്നിന്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തില്‍ പുതിയൊരു ഒ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നു.
'ജയ് ഹോ' എന്ന പേരില്‍ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയില്‍ നടക്കുന്നു.
കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവര്‍ത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.
നിര്‍മ്മാതാവ് ജീവന് നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത്കൃഷ്ണാ, വിജി ചെറിയാന്, അരുണ്‍ ഗോപിനാഥ് എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ കമ്പനി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നു.
ഫീച്ചര്‍ ഫിലുമുകള്‍, വെബ് സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, മറ്റു കലാസൃഷ്ടികള്‍ തുടങ്ങിയവയൊക്കെ നിര്‍മ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് 'ജയ് ഹോ' എന്ന ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ജീവന് നാസര്‍ വ്യക്തമാക്കി.
നിരവധി കലാകാരന്മാര്ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവര്‍ പറഞ്ഞു.
പ്രദര്‍ശനത്തിനു കാത്തു കിടക്കുന്ന സിനിമകള്‍ക്ക് ആശ്വാസകരമായ സഹായങ്ങള്‍ നല്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യമാണ്.
ധാരാളം ചിത്രങ്ങളാണ് ഇത്തരത്തില്‍ മലയാള സിനിമയില്‍ കെട്ടിക്കിടക്കുന്നത്.
കോവിഡ് മഹാമാരിയുടെ രൂക്ഷതയില്‍ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും.
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ അനുഗ്രാഹാശംസകളോടെയാണ് ഈ മാസം പതിനഞ്ചിന് 'ജയ് ഹോ' പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
- വാഴൂര്‍ ജോസ്.
Online PR - CNA.