വാഴൂര്‍ ജോസ്-
തിരു:
ചിത്രം കിയേഷന്‍സിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്മ്മിക്കുന്നചിത്രമാണ് 'ജമാലിന്റെ പുഞ്ചിരി'.
'കുടുംബ കോടതി', 'നാടോടിമന്നന്' തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിലെ പ്രമുഖരായ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവൃര്‍ത്തിച്ചു പോന്നിരുന്ന വിക്കി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരത്ത് ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം നവംബര്‍ അവസാനവാരം തിരുവനന്തപുരത്ത് ആരംഭിക്കുന്നു.
പുതിയ തലമുറക്കാരും മുന്‍ തലമുറക്കാരും ഒരുപോലെ അണിനിരക്കുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദകരമാകും വിധത്തിലാണ് അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, സിദ്ദിഖ്, ജോയ് മാത്യു, അശോകന്, മിഥുന് രമേശ്, നസ്ലിന് ('തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഫെയിം), ശിവദാസന്‍ ('തൊണ്ടിമുതലും ദൃക്സാക്ഷിയും' ഫെയിം) കൊച്ചുപ്രേമന്, ദിനേശ് പണിക്കര്‍, രമേഷ് വലിയശാലാ, സുനില്‍, ഫര്ഹാന് ശ്രീലക്ഷ്മി, മല്ലികാ സുകുമാരന്‍, രേണുക, താരാ കല്യാണ്‍, ജസ്ന എന്നിവര്‍ക്കൊപ്പം നായികയായി പ്രയാഗാ മാര്‍ട്ടിനും അഭിനയിക്കുന്നു.
വി.എസ്. സുഭാഷിന്റേതാണ് രചന. അനില്‍കുമാര്‍ പാരിപ്പള്ളി, ആര്.ഗോപന് എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി ഈണം പകര്‍ന്നിരിക്കുന്നു.
ഉദയന്‍ അമ്പാടിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- അയൂബ് ഖാന്. കലാസംവിധാനം- മഹേഷ്ശ്രീധര്, കോസ്റ്റ്യും ഡിസൈന്‍- ഇന്ദ്രന്‍സ് ജയന്, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, ചീഫ് അസ്സോസ്സിയേറ്റ്- സജി സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ചന്ദ്രന് പനങ്ങോട്.
ക്രിയേറ്റീവ് ഹെഡ്- അനില്‍കുമാര്‍ പാരിപ്പള്ളി, കണ്ടന്‍സ് നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.