സി എന്‍ എ
കൊച്ചി:
'ജാന്‍-എ-മന്' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എന്റര്ടെയ്നര് സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.
പ്രശസ്ത ചലച്ചിത്രകാരന്മാരായ ജയരാജ്, രാജീവ് രവി, കെ.യു. മോഹനന് എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പന്ത്രണ്ടുവര്ഷത്തോളം ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.
'വികൃതി' എന്ന വിജയ ചിത്രത്തിന് ശേഷം ചീയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, സജിത്ത് കൂക്കല്, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്.
ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ചിദംബരത്തിന്റെ സഹോദരനും നടനുമായ ഗണപതി ഈ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്.
പ്രശസ്തരായ അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന് എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. സംവിധായകന് ബേസില്‍ ജോസഫാണ് ജോയി മോന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സഹനിര്‍മ്മാതക്കള്‍- സലാം കുഴിയില്‍, ജോണ്‍ പി. എബ്രഹാം. സഹരചന- സപ്നേഷ് വരച്ചാല്‍, ഗണപതി. സംഗീതം- ബിജിബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മാഷര്‍ ഹംസം, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍സ്- വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര്- പി.കെ. ജിനു, സൗണ്ട് മിക്സിങ്ങ്- എം.ആര്. രാജകൃഷ്ണന്, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ്- കൊക്കനട്ട് ബഞ്ച്.
Online PR - CinemaNewsAgency.Com