ന്യൂസ് ഡെസ്ക്-
കൊച്ചി:
'വികൃതി' എന്ന സിനിമക്ക് ശേഷം Cheers Entertainments ന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ജാന്‍. എ. മന്' എന്ന ചിത്രത്തിന് തുടക്കം കുറിച്ചു. നവാഗത സംവിധായകന് ചിദംബരം S P ഒരുക്കുന്ന സിനിമയില്‍ ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്, റിയ സൈറ, അഭിരാം രാധാകൃഷ്ണന് എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- വിഷ്ണു തണ്ടാശ്ശേരി നിര്‍വഹിക്കുന്നു. സംഗീതം- ബിജിബാല്‍, എഡിറ്റിങ്ങ്- കിരണ്‍ദാസ്, നിര്‍മ്മാണ നിര്‍വഹണം- പി.കെ.ജിനു, ആര്‍ട്ട്- വിനേഷ് ബംഗ്ലാന്‍, സ്റ്റില്‍സ്- വിവി ചാര്‍ളി, കോസ്റ്റ്യൂംസ്- മാഷര്‍ ഹംസ, ചമയം- ആര്.ജി വയനാടന്‍ എന്നിവരാണ്. സഹ നിര്‍മ്മാതാക്കള്‍- സലാം കുഴിയിലും സജിത്ത് കുമാറും.