Editor- MM Kamath
കൊച്ചി:
'തിങ്കളാഴ്ച നിശ്ചയം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് 'ജവാന്'.
നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
അഭിജയ് ആദര്‍ശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ്കുമാര്‍ കൊട്ടംകുഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിര്‍വ്വഹിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം രഞ്ജിരാജ് കരിന്തളം. ഗാനരചന- അരിസ്റ്റൊ സുരേഷ്, സംഗീതം- എം ജി ശ്രീകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശിവന് പൂജപ്പുര.
ജനുവരിയില്‍ കാസര്‍കോടും കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com