CNA
കൊച്ചി:
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് ചിത്രം 'ജയ ജയ ജയ ജയ ഹേ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി.
'കുഞ്ഞിരാമായണം', 'ഗോദ', 'മിന്നല്‍ മുരളി' എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.
ജയ ഭാരതി എന്ന കഥാപാത്രത്തെയാണ് ദര്‍ശന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തിയേറ്ററുകളില്‍ വന്‍ ഹിറ്റായ 'ജാന്‍ എ മന്' എന്ന ചിത്രത്തിനു ശേഷം നിര്‍മ്മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിമ്മിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.
ചിയേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നടന് ടൊവിനോ തോമസാണ് പുറത്തിറക്കിയത്.
'മുദ്ദുഗൗ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിക്കുന്നത്.
CLICK HERE TO PLAY THE VIDEO
Online PR - CinemaNewsAgency.Com