Editor- MM Kamath
കൊച്ചി:
സംവിധായകന് ജയരാജിന്റെ സിനിമയില്‍ യുവനടന് ഉണ്ണി മുകുന്ദന് നായകായെത്തുന്നു.
എം.ടി.വാസുദേവന്‍നായരുടെ എട്ട് കഥകളുടെ ആന്തോളജിയില്‍ ഒന്നാണ് ജയരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലാണ് ഉണ്ണിമുകുന്ദനാണ് നായകനാകുന്നത്. നെറ്റ്ഫഌക്സ് ആണ് ചിത്രം ഒരുക്കുന്നത്.
'രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന സംവിധായകരില്‍ ഒരാളുമായി കൈകോര്‍ക്കുന്നത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനും എനിക്ക് ഇഷ്ടമുള്ള സിനിമകളിലൊന്നായ ദേശാടനത്തിന്റെ സംവിധായകനുമായ ജയരാജ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ബഹുമാനമുണ്ട്.' എന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
Online PR - CinemaNewsAgency.Com